എന്റെ സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫേസ്ബുക്ക് പോസ്റ്റിടുന്നത്; മുല്ലപ്പള്ളിയോട് വി ടി ബൽറാം

  • 48
    Shares

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഒരു ജനപ്രതിനിധിയുടെ നിലവാരമെങ്കിലും കാത്തുസൂക്ഷിക്കണമെന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും വെറുതെ വിടാതെ വി ടി ബൽറാം. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവുമെന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക എന്നതാണ് പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്ത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഫേസ്ബുക്ക് പോസ്റ്റും കമന്റും ഇടുന്നതെന്ന് ബൽറാം പറഞ്ഞു

പതിവ് പോലെ ഫേസ്ബുക്ക് വഴി തന്നെയാണ് എംഎൽഎയുടെ മറുപടിയും. എഴുത്തുകാരി കെ ആർ മീരയെ അധിക്ഷേപിച്ച സംഭവത്തിലാണ് കെപിസിസി അധ്യക്ഷൻ ബൽറാമിനെ ഉപദേശിച്ചത്. എന്നാൽ അധ്യക്ഷന്റെ നിർദേശവും വി ടി ബൽറാം തള്ളുകയാണ്. ഫേസ്ബുക്കിൽ അഭിരമിക്കുന്ന എംഎൽഎയെന്നാണ് ബൽറാമിനെ സ്വന്തം പാർട്ടിയിലെ തന്നെ ചില നേതാക്കൾ വിശേഷിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച

പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം

പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം

കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച

പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന PWD റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.

ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു.

ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ.

പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം

തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.

അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.

കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.

രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.
…….
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും DCC പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.

പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *