നിങ്ങൾ ഒരു ചിത്രം മായ്ച്ചാൽ ഞങ്ങൾ നൂറു ചിത്രം വരയ്ക്കും; വാഗൺ ട്രാജഡി ചിത്രം നീക്കിയ സംഭവത്തിൽ സംഘികളെ പരിഹസിച്ച് ട്രോളൻമാർ

Loading...
  • 52
    Shares

സംഘപരിവാറിന്റെ ഭീഷണിയെ തുടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്ത വാഗൺ ട്രാജഡിയുടെ ചിത്രം നഗരസഭയിലാകെ വരയ്ക്കുമെന്ന് പ്രഖ്യാപിച്ച് അധികൃതർ. തിരൂർ നഗരസഭയിലാകെ വാഗൺ ട്രാജഡിയുടെ ചിത്രങ്ങൾ വരയ്ക്കുമെന്ന പ്രഖ്യാപനത്തിൽ സംഘപരിവാറിനെ പരിഹസിച്ച് ട്രോളൻമാരും രംഗത്തുവന്നു. സ്വാതന്ത്ര്യ സമരം ദൂരെ നിന്നു നോക്കിക്കണ്ട ചരിത്രം പോലും സംഘപരിവാറിനില്ല. ബ്രീട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് വാഗൺ ട്രാജഡി. ഇതിനോട് സംഘപരിവാറിന് ദേഷ്യം തോന്നുന്നതും സ്വാഭാവികമാണ്.

മലപ്പുറം ട്രോളൻമാരാണ് സംഘികളെ കണക്കിന് പരിഹസിച്ച് രംഗത്തുവന്നിരിക്കുന്നത്. നിങ്ങൾ ഒരു ചിത്രം മായ്ച്ചാൽ നൂറു ചിത്രങ്ങൾ ഞങ്ങൾ വരയ്ക്കുമെന്നാണ് സംഘപരിവാറിന് ട്രോളുകളിലൂടെ നൽകുന്ന മറുപടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രം വീണ്ടും വരയ്ക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനത്തെ ജനങ്ങൾ നിറഞ്ഞ കയ്യടികളോടെ സ്വാഗതം ചെയ്യുന്നു.

തിരൂർ റെയിൽവേ ചുമരിൽ തയ്യാറാക്കിയ വാഗൺ ട്രാജഡി ചിത്രം നീക്കണമെന്ന് ബിജെപിയാണ് റെയിൽവേ ഡിവിഷന് പരാതി നൽകിയത്. ചില സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് ചിത്രം മാറ്റിയതെന്ന് റെയിൽവേ അറിയിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *