മലയോര മേഖലകളിൽ ഉരുൾ പൊട്ടലിന് സാധ്യത; കർശന ജാഗ്രതാ നിർദേശം

  • 16
    Shares

രാത്രി സമയത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ഉരുൾ പൊട്ടലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി രാത്രികാല യാത്ര ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രാത്രി 7 മണി മുതൽ രാവിലെ 7 വരെ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിർദേശം

ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് കാരണമാകും. ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

1 ബീച്ചുകളിൽ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇരങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
2 മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കാൻ ശ്രദ്ധിക്കണം.
3 മരങ്ങൾക്ക് താഴെ വാഹനങ്ങൾ നിർത്തിയിടരുത്
4 ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് അഭ്യർഥിക്കുന്നു
5 ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാറി താമസിക്കാൻ മടി കാണിക്കരുത്
6 പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ അല്ലാത്തവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *