തിരുവനന്തപുരത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി; 25,550 രൂപ പിഴ ചുമത്തി
തിരുവനന്തപുരം വെള്ളയമ്പലത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചയാളെ ഹെൽത്ത് ഇൻസ്പെക്ടർ പിടികൂടി. ഇയാളിൽ നിന്ന് 25,550 രൂപ പിഴ ചുമത്തുകയും ചെയ്തു. വെങ്ങാനൂർ സ്വദേശി സുനിൽ കുമാറിൽ നിന്നാണ് പിഴ ചുമത്തിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എസ് എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇയാളെ കയ്യോടെ പിടികൂടുകായയിരുന്നു.