മേപ്പാടി പുത്തുമല ഉരുൾപൊട്ടൽ; നിരവധി പേരെ കാണാതായി, പ്രദേശത്ത് 2000ഓളം പേർ കുടുങ്ങിക്കിടക്കുന്നു
കനത്ത മഴയെ തുടർന്ന്് ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയിൽ രണ്ടായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്. പുത്തുമലയിലേക്ക് പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ്.
കേന്ദ്ര ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് നിരവധിയാളുകളെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾ വെള്ളത്തിൽ ഒലിച്ചുപോയി. നിരവധി കെട്ടിടങ്ങളടക്കം ഉരുൾപൊട്ടലിൽ തകർന്നു.