വയനാട് യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച സംഭവം: മോഷണശ്രമത്തിനിടെയെന്ന് സംശയിച്ച് പോലീസ്

  • 7
    Shares

വയനാട് വെള്ളമുണ്ടയിൽ യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച സംഭവം മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയിച്ച് പോലീസ്. ഇന്ന് രാവിലെയാണ് 12ാം മൈൽ വാഴയിൽ മൊയ്തുവിന്റെ മകൻ ഉമ്മർ(28), ഭാര്യ ഫാത്തിമ(20) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടത്. മൂന്ന് മാസം മുമ്പായിരുന്നു ഉമ്മറിന്റെ വിവാഹം. ഇവരുടെ വീടിന് സമീപത്ത് തന്നെയുള്ള സഹോദരന്റെ വീട്ടിലാണ് ഉമ്മറിന്റെ മാതാവ് താമസിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ ഉമ്മറും ഭാര്യയും അല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മോഷണശ്രമമാകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *