പൂക്കോട് സർവകലാശാലയിൽ മാവോയിസ്റ്റുകൾ എത്തി; സ്ഫോടക വസ്തുക്കളും ബാനറുകളും സ്ഥാപിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സായുധരായ മാവോവാദികൾ എത്തിയതായി സംശയം. ബുധനാഴ്ച പുലർച്ചെ സായുധരായ മൂന്ന് പേർ എത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
സർവകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നിൽ ബാനറും പോസ്റ്ററും സ്ഫോടകവസ്തുവും സ്ഥാപിച്ച ശേഷം ഇവർ മടങ്ങുകയായിരുന്നു. പ്രധാന ഗേറ്റിൽ കാവൽക്കാരിനെ തടഞ്ഞുവെച്ചാണ് പോസ്റ്ററുകൾ പതിച്ചത്. തിരിച്ചുപോകുന്ന വഴി അതിരാവിലെ വീട്ടിലേക്ക് പോകാനിറങ്ങിയ മൂന്ന് വിദ്യാർഥികളോട് ഇവർ സംസാരിച്ചതായും പോലീസ് പറഞ്ഞു
സ്ഥലത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തു ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സുഗന്ധഗിരി വനമേഖലയോട് ചേർന്നാണ് വെറ്ററിനറി സർവകലാശാല സ്ഥിതി ചെയ്യുന്നത്.