പുത്തുമലയിലുണ്ടായത് ഉരുൾപൊട്ടൽ അല്ല, മണ്ണിടിച്ചിൽ; മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്

വയനാട് പുത്തുമലയിലുണ്ടായത് ഉരുൾപൊട്ടൽ അല്ല, ശക്തമായ മണ്ണിടിച്ചിലെന്ന് റിപ്പോർട്ട്. മണ്ണ് സംരക്ഷണ വകുപ്പിന്റേതാണ് റിപ്പോർട്ട്. പ്രദേശത്ത് വ്യാപകമായി നടന്ന മരം മുറിക്കലും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി.

ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. നിരവധി പേരുടെ ജീവൻ ഇല്ലാതാക്കിയ ദുരന്തത്തെ ഉരുൾപൊട്ടലെന്ന് വിളിക്കുന്നത് തെറ്റാണെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു.

ചരിഞ്ഞ പ്രദേശങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളം മർദം കൂടി ഒരു പ്രത്യേക ഭാഗത്ത് കൂടി അതിശക്തമായി ഒഴുകുന്നതാണ് ഉരുൾപൊട്ടൽ. പുത്തുമലയിൽ സംഭവിച്ചത് വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *