സ്ഥാനാർഥി നിർണയത്തിൽ പരസ്യപ്രതികരണം വേണ്ട; യൂത്ത് കോൺഗ്രസിനെ താക്കീത് ചെയ്യാൻ ശ്രമിച്ച് മുല്ലപ്പള്ളി

Loading...
  • 15
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വയനാട് സീറ്റിനെ ചൊല്ലി പരസ്യ പ്രതികരണം വേണ്ടെന്ന് യൂത്ത് കോൺഗ്രസിന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ താക്കീത്. വയനാട് സീറ്റിൽ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാർഥി വേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് മുക്കത്ത് യോഗം ചേർന്നത് അറിഞ്ഞില്ലെന്നും ഇനിയും പരസ്യപ്രതികരണം നടത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നും മുല്ലപ്പള്ളി ഭീഷണി മുഴക്കി

എന്നാൽ യൂത്ത് കോൺഗ്രസിനെ പിന്തുണക്കുന്ന നിലപാടാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖ് സ്വീകരിച്ചത്. സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കാൻ യൂത്ത് കോൺഗ്രസിനും അവകാശമുണ്ടെന്ന് സിദ്ധിഖ് പറഞ്ഞു. അന്തരിച്ച നേതാവ് എംഐ ഷാനവാസിന്റെ മകൾ അമീനയെ വയനാട് മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടെയാണ് യൂത്ത് കോൺഗ്രസിന്റെ പരസ്യ പ്രതികരണം. നൂലിൽ കെട്ടി സ്ഥാനാർഥികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *