രണ്ട് സീറ്റിൽ കൂടി സ്ഥാനാർഥിയായി, രണ്ടെണ്ണം ഹൈക്കമാൻഡിന് വിട്ടു; ഗ്രൂപ്പിലടി മാറാതെ കോൺഗ്രസ്

Loading...
  • 57
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തർക്കം തുടരുന്ന നാല് സീറ്റുകളിൽ രണ്ടെണ്ണത്തിൽ കൂടി കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയായി. നിലവിലെ ധാരണപ്രകാരം ആറ്റിങ്ങലിൽ അടൂർ പ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും. വടകര, വയനാട് സീറ്റുകളിലെ ചൊല്ലിയാണ് കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നത്.

വയനാട്ടിൽ സീറ്റിന് വേണ്ടി എ ഐ വിഭാഗങ്ങൾ തമ്മിലാണ് തർക്കം. ടി സിദ്ദിഖിന് സീറ്റ് നൽകണമെന്ന് ഉമ്മൻ ചാണ്ടിയും കെ പി അബ്ദുൽ മജീദിന് നൽകണമെന്ന് ചെന്നിത്തലയും നിലപാടെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇതോടെ തീരുമാനം ഹൈക്കമാൻഡിന് വിട്ടിട്ടുണ്ട്. ആറ്റിങ്ങലിൽ എ കെ ആന്റണിയാണ് അടൂർ പ്രകാശിന്റെ പേര് നിർദേശിച്ചത്. വടകരയിൽ പി ജയരാജനെതിരെ ആരെ നിർത്തുമെന്ന ആലോചനയിലാണ് കോൺഗ്രസ്. മുല്ലപ്പള്ളിയുടെ അത്രയും ശക്തനായ സ്ഥാനാർഥിയെ ഇവിടെ ലഭിക്കാത്തതും കോൺഗ്രസിനെ കുഴയ്ക്കുന്നു. അഡ്വ. പ്രവീൺകുമാർ, സജീവ് മറോളി എന്നിവരുടെ പേരുകളാണ് ഇപ്പോൾ കേൾക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *