വെള്ളമുണ്ടയിൽ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

  • 14
    Shares

വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഒരാൾ പിടിയിലാകുന്നത്.

കൊലപാതകവുമായി ഒരാൾ കൂടി പിടിലാകാനുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജൂലൈ ആറിനാണ് പൂരിഞ്ഞി വാഴയിൽ ഉമ്മർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ കിടപ്പു മുറിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന എട്ട് പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു.

സ്വർണവും പണവും പൂർണമായും നഷ്ടപ്പെടാതിരുന്നതും പോലീസിനെ കുഴക്കുന്നുണ്ട്. നഷ്ടപ്പെട്ട സ്വർണവും മൊബൈൽ ഫോണും കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *