ദിലീപിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചത്; ഡബ്ല്യു സി സിയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല: ശ്രീനിവാസൻ
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് പിന്തുണ അറിയിച്ച് ശ്രീനിവാസൻ. സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു സി സിയെ അതിരൂക്ഷമായി ശ്രീനിവാസൻ വിമർശിക്കുകയും ചെയ്തു. ദിലീപിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസൻ പറഞ്ഞു
ഡബ്ല്യു സി സിയുടെ ഉദ്ദേശ്യം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. പൾസർ സുനിക്ക് നടിയെ ആക്രമിക്കാൻ ഒന്നര കോടിയോളം രൂപ ദിലീപ് നൽകിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. താനറിയുന്ന ദിലീപ് ഇങ്ങനെയൊരു കാര്യത്തിന് ഒരു പൈസ പോലും ചെലവാക്കില്ല.