ഡബ്ല്യുസിസിക്കെതിരെ സിദ്ധിഖ്: തെറിവിളി കേൾക്കുന്നത് അവരുടെ കുഴപ്പം, മീ ടു ക്യാമ്പയിൻ ദുരുപയോഗം ചെയ്യരുത്

  • 12
    Shares

വിമൺ ഇൻ കളക്ടീവ് സിനിമാ പ്രവർത്തകർക്കെതിരെ നടൻ സിദ്ധിഖ്. ഡബ്ല്യുസിസിയുടെ ആരോപണം ബാലിശമാണ്. ദിലിപീനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത്. എഎംഎംഎ ജനറൽ ബോഡിയാണ്. മോഹൻലാൽ അവരെ നടിമാർ എന്നുവിളിച്ചതിൽ എന്താണ് തെറ്റെന്നും സിദ്ധിഖ് ചോദിച്ചു

ഇരുപത്തിയഞ്ച് വർഷമായി എഎംഎംഎ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇത് മറ്റുള്ളവർക്ക് അധിക്ഷേപിക്കാനുള്ള പ്രസ്ഥാനമല്ല. കുറ്റപ്പെടുത്തലുകൾക്ക് മറുപടി പറയാനുള്ള ബാധ്യതയില്ല. ദിലീപിനെ പുറത്താക്കുകയെന്നതായിരുന്നു നടിമാരുടെ ആവശ്യം. ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിലാണ് ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചത്.

മോഹൻലാൽ ഇതേക്കുറിച്ച് ദിലീപിനോട് പറഞ്ഞപ്പോൾ അദ്ദേഹം സ്വമേധായ രാജിക്കത്ത് നൽകി. ബി ഉണ്ണികൃഷ്ണന്റെ കൂടെ ദിലീപ് ജോലി ചെയ്യുന്നതാണ് ഒരു പെൺകുട്ടിക്ക് പ്രശ്‌നം. അയാളുടെ തൊഴിൽ നിഷേധിക്കാൻ ആർക്കാണ് അവകാശം. ആരുടെയും ജോലി സാധ്യത തടയാനുള്ള സംഘടനയല്ല അമ്മ. സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവർക്ക് അതിന്റെ വില മനസ്സിലാകില്ല.

മീ ടു ക്യാമ്പയിൻ നല്ലതാണ്. അത് ദുരുപയോഗം ചെയ്യരുത്. 25 വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു പെൺകുട്ടി മുറിയിൽ വന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി ഒരു നടി പറഞ്ഞു. അതേക്കുറിച്ച് അവർ വ്യക്തമാക്കണം. പെൺകുട്ടിയുടെ പേര് പറയേണ്ട. ഏത് സെറ്റിൽ വെച്ചാണ്, ആരാണ് സംവിധായകൻ, ആരാണ് നിർമാതാവ് എന്ന വിവരങ്ങൾ പറയണം.

ആരുടെയും പേര് പറയാതെ കുറേ ആളുകൾ തേജോവധം ചെയ്യുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മമ്മൂട്ടി എന്ന നടന്റെ നേരെ ആവശ്യമില്ലാത്ത ഒരു ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ആളുകളുടെ ചീത്തവിളി ഒരു സഹോദരി കേൾക്കേണ്ടിവന്നില്ലേ. ആളുകൾ തെറി വിളിക്കുകയാണെന്ന് ഒരു സഹോദരി പറഞ്ഞു. അത് ജനങ്ങൾ അവർക്ക് നൽകുന്ന മറുപടിയാണ്. ജനങ്ങൾക്ക് ഇഷ്ടമില്ലാത്തതു കൊണ്ടാണ് അവരെ തെറി വിളിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *