ഭാര്യ മരിച്ചെന്ന തെറ്റായ വാർത്ത കേട്ട ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു; തൊട്ടുപിന്നാലെ ഭാര്യയും മരിച്ചു

Loading...
  • 45
    Shares

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചെന്ന തെറ്റായ വാർത്ത കേട്ട ഭർത്താവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. ഇതറിയാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മണിക്കൂറുകൾക്ക് ശേഷം മരിക്കുകയും ചെയ്തു. ഗുജറാത്തിൽ കമ്പനി സൂപ്പർവൈസറായ കൊല്ലം കൈതക്കോട് സുജാത ഭവനിൽ കെ രാജു(57), സി സുജാദ(50) എന്നിവരാണ് മരിച്ചത്.

സുജാത കഴിഞ്ഞ രണ്ട് വർഷമായി മകനുമൊത്ത് നാട്ടിലായിരുന്നു താമസം. രാജു ഇടക്ക് നാട്ടിൽ വന്ന് പോകുമായിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതോടെ സുജാതയെ കുണ്ടറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഭാര്യ മരിച്ചെന്ന വാർത്തയാണ് ഗുജറാത്തിൽ രാജുവിന്റെ അടുത്തെത്തിയത്.

വാർത്തയറിഞ്ഞ് ഫ്‌ളാറ്റിൽ എത്തിയ രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് രാജു മരിച്ച വാർത്ത നാട്ടിലെത്തിയത്. പിന്നാലെ പുലർച്ചെ 3 മണിയോടെ സുജാതയും മരിച്ചു.

കടപ്പാട് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *