ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

  • 7
    Shares

ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് പണവും മൊബൈൽ ഫോണുകളും കവർന്നെടുത്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. അക്രമികളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജയ്ദീപ് പാട്ടീൽ, സത്യംപാണ്ഡെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെയാളായ അജയ് പാട്ടീൽ ഒളിവിലാണ്. വഡോദര സ്വദേശികളായ ദമ്പതികളെയാണ് അക്രമിസംഘം ഉപദ്രവിച്ചത്. ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം ഇവരെ തടഞ്ഞു നിർത്തി ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു

തുടർന്ന് ദമ്പതികളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കവർന്ന് ഇവർ രക്ഷപ്പെടുകയും ചെയ്തു. ദമ്പതികൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് നടന്നിരിക്കുന്നത്

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *