സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറൽ; നാല് പേർ അറസ്റ്റിൽ

സൗഹൃദ ആപ്പിലൂടെ പരിചയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവന്ന നാല് പേർ അറസ്റ്റിൽ. കായംകുളം പോലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കായംകുളം, കുലശേഖരപുരം, വവ്വാക്കാട്, പെരിനാട് സ്വദേശികളാണ് അറസ്റ്റിലായവർ. കൃഷ്ണപുരം സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്

ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ട് പേരുമായി യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. വീണ്ടും നിർബന്ധിച്ചതോടെയാണ് യുവതി പരാതി നൽകിയത്. കോഴിക്കോട് സ്വദേശിയുമായാണ് ഭാര്യയെ ആദ്യം യുവാവ് ലൈംഗിക ബന്ധത്തിന്റെ നിർബന്ധിച്ചത്. കൃഷ്ണപുരത്തെ വീട്ടിൽ വെച്ച് 2018 മാർച്ചിലായിരുന്നു സംഭവം.

പിന്നീട് മറ്റൊരു യുവാവിന്റെ കുലശേഖരപുരത്തെ വീട്ടിലേക്ക് ഇയാൾ ഭാര്യയുമായി പോയി. വവ്വാക്കാട്, കേരളപുരം എന്നിവിടങ്ങളിലെ യുവാക്കളുടെ വീട്ടിൽ ഭാര്യയുമായി പോയെങ്കിലും യുവതിയുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു. ഇതിനെ തുടർന്നാണ് യുവതി ഭർത്താവിനെതിരെ പരാതി നൽകിയതും നാല് പേർ അറസ്റ്റിലായതും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *