രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു

  • 8
    Shares

സംസ്ഥാനത്ത് രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച. തലസ്ഥാനത്ത് പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു. സ്വകാര്യ സ്ഥാപനത്തിലെ വയർലെസ് സെറ്റിൽ പോലീസിന്റെ സന്ദേശമെത്തുകയായിരുന്നു.

കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തിന്റെ വയർലെസ് സെറ്റിലാണ് പോലീസ് സന്ദേശങ്ങൾ എത്തിയത്. സ്ഥാപനത്തിൽ പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കേന്ദ്രസർക്കാരിന്റെ മോണിറ്ററിംഗ് സെല്ലാണ് സന്ദേശങ്ങൾ ചോർന്ന കാര്യം കണ്ടെത്തിയത്

കാർ റേസും ബൈക്ക് റേസും സംഘടിപ്പിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് വയർലെസ് ഉപകരണങ്ങൾ പിടികൂടിയയത്. സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *