ഭർത്താവിന്റെ രണ്ടാം ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം കഠിനതടവ്

  • 6
    Shares

ഭർത്താവിന്റെ രണ്ടാം ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതിയായ ആദ്യ ഭാര്യക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുൾ റഹ്മാന്റെ ആദ്യ ഭാര്യ മിസ്രിയയെയാണ് കോടതി ശിക്ഷിച്ചത്.

അബ്ദുൾ റഹ്മാന്റെ രണ്ടാം ഭാര്യ നഫീസത്താണ് കൊല്ലപ്പെട്ടത്. മമരിക്കുമ്പോൾ ഗർഭിണിയായിരുന്നു നഫീസത്ത്. ഇവരുടെ കൊലപാതകത്തിന് പുറമെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചതിലും പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും അനുഭവിക്കണം

പിഴ അടക്കുകയാണെങ്കിൽ മരിച്ച യുവതിയുടെ പിതാവിനും ഭർത്താവിനും നഷ്ടപരിഹാരമായി നൽകണം. 2011 ഓഗസ്റ്റ് എഴിന് രാവിലെ ആറ് മണിയോടെയാണ് കൊലപാതകം നടന്നത്. ഏഴ് മാസം ഗർഭിണിയായ നഫീസത്തും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് യുവതി വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ശേഖരിച്ച് ജനൽ വഴി ഇവരുടെ ദേഹത്ത് ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. എട്ട് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് നഫീസത്ത് മരിച്ചത്. മരിക്കുന്നതിന് മുമ്പായി ഇവർ നൽകിയ മരണ മൊഴിയിൽ പ്രതിയെ കണ്ടതായി പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *