വനിതാ മാധ്യമപ്രവർത്തകയെ വളഞ്ഞിട്ട് മർദിച്ച് ഗുണ്ടകൾ; നാണംകെട്ട് കേരളം

  • 13
    Shares

ശബരിമല പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ ഒരുസംഘം ഗുണ്ടകൾ വളഞ്ഞിട്ട് മർദിച്ചു. ഇന്ത്യാ ടുഡേ റിപ്പോർട്ടർ മൗസമി സിംഗിനും ക്യാമറാമാനുമാണ് അക്രമത്തിനിരയായത്. ഭക്തരെന്ന വ്യാജ്യേന പ്രദേശത്ത് തമ്പടിച്ച് നിൽക്കുന്ന കാവി വസ്ത്രം ധരിച്ച ഗുണ്ടകളാണ് ഇവരെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്

കെ എസ് ആർ ടി സി ബസിൽ വെച്ച് റിപ്പോർട്ടിംഗ് നടത്തുകയായിരുന്ന മൗസമിയെ ബസിനുള്ളിൽ വെച്ച് ആദ്യം ഭീഷണിപ്പെടുത്തുകയും തുടർന്ന് ബസിൽ നിന്ന് താഴേക്ക് വലിച്ചിറക്കുകയുമായിരുന്നു. തുടർന്ന ക്യാമറ പിടിച്ചുവാങ്ങാനും ഇവരെ മർദിക്കാനും ശ്രമിച്ചു. തന്റെ ജോലിയാണ് ചെയ്യുന്നതെന്ന് മൗസമി പറഞ്ഞിട്ടും ഗുണ്ടകൾ വഴങ്ങിയില്ല. തുടർന്ന് പോലീസ് എത്തി ഇവരെ പോലീസ് വാഹനത്തിനകത്ത് കയറ്റിയാണ് രക്ഷിച്ചത്. ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ തന്നെ ഇതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്തു.

Journalists attacked near Sabarimala temple

India Today TV journalist heckled, attacked by the activists of Hindu fringe groups in Nilakkal. #SabarimalaShowdownWatch #5iveLive with Seemi Pasha: https://bit.ly/2CO8hTJ

Posted by India Today on Wednesday, 17 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *