സ്വന്തം നഗ്നചിത്രമുപയോഗിച്ച് യുവാവിനെ കുടുക്കാൻ ശ്രമം; കൊച്ചിയിൽ യുവതി പിടിയിൽ

  • 54
    Shares

സ്വന്തം നഗ്ന ചിത്രമുപയോഗിച്ച് സുഹൃത്തായ യുവാവിനെതിരെ യുവതി നടത്തിയ നാടകം പൊളിച്ച് പോലീസ്. ഒടുവിൽ യുവതി പോലീസിന്റെ പിടിയിലാകുകയും ചെയ്തു. തോപ്പുംപടി സ്വദേശിനിയായ 28കാരിയാണ് പിടിയിലായത്.

ചേർത്തല സ്വദേശിയായ യുവാവ് തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി യുവതി പോലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ചിത്രം തയ്യാറാക്കിയത് യുവതി തന്നെയാണെന്നും പരാതി വ്യാജമാണെന്നും പോലീസ് മനസ്സിലാക്കിയത്

ബന്ധുവീട്ടിൽ താമസിച്ച യുവതി ബന്ധുവിന്റെ എടിഎം കാർഡ് മോഷ്ടിക്കുകയും അക്കൗണ്ടിൽ നിന്ന് 70,000 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പുറത്തറിയുമെന്നായപ്പോഴാണ് യുവതി നാടകം തയ്യാറാക്കിയത്. യുവാവ് തന്റെ നഗ്ന ചിത്രം മോർഫ് ചെയ്ത് തയ്യാറാക്കി ഭീഷണിപ്പെടുത്തിയതിനാൽ ഈ പണം യുവാവിന് നൽകിയെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്.

മൊഴികളിൽ സംശയമുണ്ടായതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കഥ പുറത്തുവന്നത്. തെറ്റായ വിവരം നൽകിയാണ് യുവാവിനെതിരെ കേസെടുപ്പിച്ചതെന്നും പോലീസ് പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *