ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  • 31
    Shares

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരയലിൻരെ സംവിധായകനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. സീരിയയിലെ നായിക കഥാപാത്രത്തെ ചെയ്യുന്ന നിഷ സാരംഗിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ ആണ് കമ്മീഷൻ കേസെടുത്തത്.

സംവിധായകൻ ആർ ഉണ്ണികൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നും ഇത് എതിർത്തപ്പോൾ മാനസികമായി പീഡിപ്പിക്കുകയും സീരിയലിൽ നിന്ന് നീക്കം ചെയ്തുവെന്നുമായിരുന്നു നിഷയുടെ ആരോപണം. ഇതേ തുടർന്നാണ് വനിതാ കമ്മീഷൻ കേസെടുത്തത്.

നിഷക്ക് പിന്തുണയുമായി സീരിയൽ താരങ്ങളുടെ കൂട്ടായ്മയായ ആത്മയും സിനിമാ താരങ്ങളുടെ കൂട്ടായ്മയായ എഎംഎംഎയും വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. നിഷക്ക് പിന്തുണയേറുകയും ചാനലിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിൽ ചാനൽ അധികൃതർ നിഷയുമായി ചർച്ച നടത്തുകയും ചെയ്തു

എന്നാൽ സംവിധായകനെ മാറ്റാതെ സീരിയയിൽ തുടർന്ന് അഭിനയിക്കില്ലെന്ന് നിഷ വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകനെ മാറ്റുമെന്ന് ചാനൽ അധികൃതർ അറിയിച്ചതായും നിഷ അറിയിച്ചിരുന്നു

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *