സന്നിധാനത്ത് 14, 15 തീയതികളിൽ വനിതാ ജീവനക്കാർ ഡ്യൂട്ടിക്കെത്തും; ദേവസ്വം ബോർഡ് ഉത്തരവിറക്കി

  • 9
    Shares

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ്. ദേവസ്വം കമ്മീഷണർ സർക്കുലർ പുറത്തിറക്കി.

മണ്ഡലം-മകരവിളക്ക്, മാസപൂജകൾ ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകൾക്കും ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാരെയും എംപ്ലോയ്‌മെന്റ് വഴി എത്തിയ താത്കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മീഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.

14, 15 തീയതികളിൽ വനിതാ പോലീസുകാരും ഡ്യൂട്ടിക്കെത്തും. 40 വനിതാ പോലീസുകാരുടെ പട്ടിക ജില്ലാ പോലീസ് മേധാവി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് അയച്ചു. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള നാൽപ്പതുപേരിൽ 30 പേരും 14, 15 തീയതികളിൽ ശബരിമലയിൽ എത്തും. ഇവർ വിസമ്മതം പ്രകടിപ്പിച്ചാൽ അയൽ സംസ്ഥാനത്ത് നിന്നുള്ള വനിതാ പോലീസുകാരുടെ സഹായം തേടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *