കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന രാമൻ നായർക്ക് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജി രാമൻനായർക്ക് സംസ്ഥാന ഉപാധ്യക്ഷ പദവി. കോൺഗ്രസിന്റെ കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു ജി രാമൻനായർ. കൂടുതൽ കെപിസിസി ഭാരവാഹികൾ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി.
ശബരിമലയിൽ ബിജെപി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത സംഭവത്തെ തുടർന്ന് രാമൻ നായരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ അമിത് ഷായുടെ കേരളാ സന്ദർശന ദിവസമാണ് രാമൻ നായർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.