കേന്ദ്രമന്ത്രി കറുത്തവനായതിനാലാണ് എസ് പി എതിർത്ത് സംസാരിച്ചതെന്ന് എഎൻ രാധാകൃഷ്ണൻ; യതീഷ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്യണം

  • 201
    Shares

ശബരിമല സന്ദർശനത്തിനായി ഇന്ന് രാവിലെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് കൃത്യമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ച് നൽകിയ എസ് പി യതീഷ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്ന് ബിജെപിയുടെ വലിയ നേതാവ് എ എൻ രാധാകൃഷ്ണൻ. സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്ന മന്ത്രിയുടെ ആവശ്യം എസ് പി നിരാകരിച്ചിരുന്നു. ഇതിന്റെ കാരണവും എസ് പി വിശദീകരിച്ച് നൽകിയിരുന്നു

പൊൻ രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറി. ധിക്കാരപരമായ സമീപനമാണ് യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് നേതാക്കൾ വന്നപ്പോൾ അവരോടുള്ള സമീപനമല്ല ഇന്നുണ്ടായത്. കറുത്ത നിറമുള്ളവനാണ് എന്ന വിവേചനപൂർണമായ സമീപനമാണ് എസ്പിയിൽ നിന്നുണ്ടായത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

പ്രളയത്തെ തുടർന്ന് പമ്പയിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരുടെയും സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാൻ ആകില്ലെന്ന് എസ് പി കേന്ദ്രമന്ത്രിയോട് പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വാഹനം കടന്നുപോകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ തൃപ്തനാകാത്ത മന്ത്രി കെഎസ്ആർടിസി ബസിൽ കയറിയാണ് പമ്പയിലേക്ക് എത്തിയത്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *