ദിവസവും മുക്കാൽ ലിറ്റർ പാൽ കുടിക്കും, ഒരു ലിറ്ററോളം മോരും; ഭക്ഷണ ശീലം വ്യക്തമാക്കി യതീഷ് ചന്ദ്ര

  • 80
    Shares

ദിവസേന മുക്കാൽ ലിറ്ററോളം പാൽ താൻ കുടിക്കുമെന്ന് എസ് പി യതീഷ് ചന്ദ്ര. വീട്ടിൽ ദിവസം നാല് ലിറ്റർ പാൽ വാങ്ങിക്കും. ഇതിൽ മുക്കാൽ ലിറ്ററും താൻ തന്നെ കുടിക്കുമെന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ യതീഷ് ചന്ദ്ര പറയുന്നു.

വലിയ ബൗൾ തൈര് ദിവസം മൂന്ന് നേരവും കഴിക്കും. ഇതുകൂടാതെ ഒരു ലിറ്ററോളം മോരും കുടിക്കും. എല്ലാ ഭക്ഷണത്തിലും നെയ്യ് ചേർക്കണമെന്ന് നിർബന്ധമുണ്ട്. വെജിറ്റേറിയനായതിനാൽ സദ്യ ഇഷ്ടമാണ്.

കർണാടക ദാവൻഗിരി സ്വദേശിയായ താൻ ഷീലയുടെ ബന്ധുവാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഷീലയെ അറിയില്ല. കാര്യമായി മലയാള സിനിമ കണ്ടിട്ടില്ലെന്നും യതീഷ് ചന്ദ്ര പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *