യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രം; ബിജെപി സംസ്ഥാന നേതൃത്വത്തിന് വീണ്ടും തിരിച്ചടി

ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞെന്ന് ആരോപണത്തിൽ എസ് പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കൾ നൽകിയ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. സംസ്ഥാന സർക്കാർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരാതി തള്ളിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.

വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബർ 21നാണ് പൊൻരാധാകൃഷ്ണനെ യതീഷ് ചന്ദ്ര നിലയ്ക്കലിൽ വെച്ച് തടഞ്ഞത്.

കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്ന അകമ്പടി വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് യതീഷ് ചന്ദ്ര കടത്തിവിട്ടിരുന്നില്ല. ഇതേ തുടർന്ന് ബിജെപി നേതാക്കൾ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. സംഭവം നാണക്കേടായതോടെയാണ് യതീഷ് ചന്ദ്രക്കെതിരെ സംസ്ഥാന ബിജെപി നേതാക്കൾ പരാതി നൽകിയത്. യതീഷ് ചന്ദ്രയുടെ പണി കളയുമെന്ന് സംസ്ഥാന നേതാക്കൾ തന്നെ പ്രസംഗിച്ച് നടക്കുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്ര ബിജെപിയുടെ മുന്നിൽ വന്ന് മാപ്പ് പറയേണ്ടി വരുമെന്നായിരുന്നു ശ്രീധരൻ പിള്ള പോലും പറഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *