സന്നിധാനത്ത് പ്രാർഥിക്കാനെത്തിയ യതീഷ് ചന്ദ്രയ്ക്ക്‌ വൻ സ്വീകരണമൊരുക്കി ഭക്തർ; സെൽഫിയെടുക്കാനും പരിചയപ്പെടാനുമായി ആളുകൾ തള്ളിക്കയറി

  • 207
    Shares

ശബരിമല നിലയ്ക്കലിൽ ബിജെപി നേതാക്കളെ തടയുകയും അറസ്റ്റ് ചെയ്യുകയും കേന്ദ്രമന്ത്രിയോട് തർക്കിക്കുകയും ചെയ്തതിനെ തുടർന്ന് സംഘപരിവാറിന്റെ കണ്ണിലെ കരടാണ് എസ് പി യതീഷ് ചന്ദ്ര. നിരവധി ആരോപണങ്ങളാണ് സോഷ്യൽ മീഡിയ വഴി യതീഷ് ചന്ദ്രക്കെതിരെ സംഘപരിവാർ ഉയർത്തുന്നത്. എന്നാൽ ഇതൊന്നും സാധാരണക്കാരായ ഭക്തരെ സ്വാധീനിച്ചിട്ടില്ലെന്ന് ഇന്നലെ വ്യക്തമായി

യതീഷ് ചന്ദ്രയുടെ നിലയ്ക്കലിലെ ജോലി അവസാനിക്കുന്ന ദിവസമായിരുന്നു ഇന്നലെ. രാത്രി സന്നിധാനത്ത് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്ത് പ്രാർഥിക്കാനായി അദ്ദേഹമെത്തി. വൻ സ്വീകരണമാണ് എസ് പിക്ക് തീർഥാടകർ നൽകിയത്. യതീഷ് ചന്ദ്രയെ പരിചയപ്പെടാനും സെൽഫി എടുക്കാനുമൊക്കെയായി തീർഥാടകർ ചുറ്റുംകൂടി. മലയാളികൾ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും എസ് പിക്കൊപ്പം സെൽഫിയെടുക്കാൻ തള്ളിക്കയറുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *