യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിൽ

  • 9
    Shares

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാനായാണ് യോഗി കേരളത്തിലെത്തുന്നത്. പത്തനംതിട്ടയിലാണ് യോഗി പങ്കെടുക്കുന്ന യോഗം.

യോഗിക്ക് പിന്നാലെ കൂടുതൽ കേന്ദ്രമന്ത്രിമാരും പത്തനംതിട്ടയിലേക്ക് എത്തും. ശബരിമല വിഷയത്തിൽ ഇതുവരെയുള്ള മുതലെടുപ്പ് കൂടുതൽ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.

വൈകുന്നേരം പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി സംസാരിക്കും. നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിൽ ആദ്യം സംസാരിക്കും. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബുത്തുതല ഭാരവാഹികളെ അഭിസംബോധന ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *