ശബരിമലയിൽ അയോധ്യ മോഡൽ പ്രക്ഷോഭം വേണമെന്ന് പത്തനംതിട്ടയിൽ വന്ന യോഗി ആദിത്യനാഥ്

Loading...
  • 98
    Shares

ശബരിമലയിൽ അയോധ്യ മോഡൽ പ്രക്ഷോഭം ആരംഭിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെയും ശബരിമലയിലെയും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികൾക്ക് എതിരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം പത്തനംതിട്ടയിൽ എത്തിയിട്ടും യോഗി ശബരിമല ക്ഷേത്രം സന്ദർശിക്കാൻ തയ്യാറായില്ല. കുംഭമേളയുടെ തിരക്ക് കാരണമാണ് എത്താൻ കഴിയാതിരുന്നതെന്ന് യോഗി പറഞ്ഞു.

ബിജെപി എക്കാലത്തും വോട്ട് രാഷ്ട്രീയമായി കൊണ്ടുനടക്കുന്നതാണ് അയോധ്യ രാമക്ഷേത്ര നിർമാണം. കേന്ദ്രത്തിലും യുപിയിലും ബിജെപി അധികാരത്തിലിരുന്നിട്ടും രാമക്ഷേത്ര നിർമാണം സംബന്ധിച്ച ഒരു നീക്കുപോക്കും ഇതുവരെ നടന്നിട്ടില്ല. ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് ബിജെപിക്ക് രാമക്ഷേത്രമെന്ന് അവരുടെ തന്നെ സഖ്യകക്ഷിയായ ശിവസേന അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ഇതേ മാതൃക ശബരിമലയിലും പയറ്റണമെന്നാണ് ബിജെപിക്കാരോട് യോഗി പറഞ്ഞിട്ടു പോയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *