പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ച യുവാവ് സിസിടിവിയിൽ കുടുങ്ങി; പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് മായനാട് സ്വദേശി സജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിൽ വരികയായിരുന്ന സജീഷ് സൈക്കളിും തള്ളി റോഡരികിലൂടെ വരികയായിരുന്ന കുട്ടിയെ തടഞ്ഞു നിർത്തി സംസാരിക്കുകയും മൊബൈലിലുണ്ടായിരുന്ന നഗ്ന ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു

നരിക്കുഴിക്കടുത്ത് കാക്കൂരിലാണ് സംഭവം. വീട്ടിലെത്തിയ പെൺകുട്ടി ഈ വിവരം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ സ്റ്റേഷനിലെത്തി പരാതി നൽകി. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സജീഷിനെ തിരിച്ചറിഞ്ഞത്. പോക്‌സോ കോടതിയിൽ ഹാജരാക്കിയ സജീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *