ദോശ നൽകാൻ വൈകിയതിന് തട്ടുകടക്കാരന് നേരെ തോക്ക് ചൂണ്ടി; കൊച്ചിയിൽ യുവാവ് പിടിയിൽ

തട്ടുകടയിൽ ദോശ കിട്ടാൻ വൈകിയപ്പോൾ കളിത്തോക്കെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി സുനിൽ ആണ് അറസ്റ്റിലായത്. വൈറ്റില ഹബ്ബിന് സമീപത്താണ് സംഭവം.

ദോശ വൈകിയതോടെ ഇയാൾ തോക്കെടുക്കുകയായിരുന്നു. തോക്ക് ചൂണ്ടി ഇയാൾ കടക്കാരനെ കൊണ്ട് ദോശയുണ്ടാക്കിക്കുകയും ചെയ്തു. ദോശ കഴിച്ച ശേഷം കൈകഴുകി മടങ്ങാൻ ശ്രമിക്കവെ പണം ചോദിച്ച കടക്കാരന് നേർക്ക് ഇയാൾ വീണ്ടും തോക്കുചൂണ്ടി. ഇതിനിടയിൽ പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

യുവാവിനെ കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്ന് വ്യക്തമായത്. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായും തെളിഞ്ഞു. പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *