കാമുകിയുടെ അമ്മയുടെ തല ബിയർ കുപ്പി കൊണ്ട് എറിഞ്ഞു പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ
കാമുകിയുടെ അമ്മയുടെ തല ബിയർ കുപ്പി കൊണ്ട് തല്ലിപ്പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. ഒമല്ലൂർ കരിമ്പാന കുഴിയിൽ വിപിൻ ബേബിയാണ് പിടിയിലായത്. അടൂർ സ്വദേശിനിയായ 17കാരിയുടെ അമ്മയുടെ തലയാണ് വിപിൻ പൊട്ടിച്ചത്.
പ്രണയം മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് ആക്രമണത്തിന് കാരണം. പെൺകുട്ടിയുടെ വീട്ടിലെത്തിയ വിപിൻ വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ പെൺകുട്ടിയുടെ അമ്മയുടെ നേരെ ബിയർ കുപ്പി എറിയുകയായിരുന്നു