ആലുവ ജില്ലാ ആശുപത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പേർക്ക് പരുക്കേറ്റു

ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. യുസി കോളജ് വി എച്ച് കോളനിയിലെ സുബ്രഹ്മണ്യൻ മകൻ ചിപ്പി(34)ആണ് കൊല്ലപ്പെട്ടത്

ചിപ്പിക്കൊപ്പമുണ്ടായിരുന്ന വിശാൽ, കൃഷ്ണപ്രസാദ് എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ആലുവ സ്വദേശി മണികണ്ഠൻ എന്നയാളാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ മൊഴി നൽകി. ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സക്കെത്തിയവരാണ് കുത്ത് കൊണ്ട മൂന്ന് പേരും

ഭാര്യയയെ പ്രസവ ചികിത്സക്ക് കൊണ്ടുവന്നതാണ് മണികണ്ഠൻ. മറ്റ് മൂന്ന് പേരെയും കണ്ടതോടെ മണികണ്ഠൻ വഴക്കിന് ചെല്ലുകയായിരുന്നു. തർക്കത്തിനിടെ മണികണ്ഠൻ കത്തിയെടുത്ത് ചിപ്പിയെ വയറിൽ കുത്തുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവരെയും കുത്തി.

ആശുപത്രി ജീവനക്കാർ ഓടിയെത്തി ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി മൂന്ന് പേരെയും കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴിമധ്യേ ചിപ്പി മരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *