ഭാര്യയോട് പിണങ്ങി ആത്മഹത്യ ചെയ്യാൻ റെയിൽപ്പാളത്തിൽ കിടന്നു, സെൽഫിയെടുത്ത് അയച്ചതോടെ യുവാവിനെ തപ്പി സുഹൃത്തുക്കളുടെ നെട്ടോട്ടം; ഒടുവിൽ ജീവനോടെ രക്ഷപ്പെടുത്തി

Loading...

ഭാര്യയോട് പിണങ്ങി ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ പോയി കിടന്ന യുവാവിനെ സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടിലിലൂടെ രക്ഷപ്പെടുത്തി. റെയിൽവേ പാളത്തിൽ കിടന്ന് ഇയാൾ സെൽഫി എടുത്ത് കൂട്ടുകാർക്ക് അയച്ചു കൊടുത്തിരുന്നു. ഇതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ യുവാവിനെ തപ്പിയിറങ്ങി. ചങ്ങനാശ്ശേരിയിലാണ് സംഭവം

പലരും പലവഴിക്ക് അന്വേഷിച്ചെങ്കിലും യുവാവ്് കിടക്കുന്ന റെയിൽവേ പാളം എവിടെയെന്ന് വ്യക്തമായില്ല. ഇതോടെയാണ് കൂട്ടത്തിലൊരാൾ സെൽഫിയിൽ കാണുന്ന മൈൽക്കുറ്റിയുടെ നമ്പർ ശ്രദ്ധിച്ചത്. ഇതോടെ ഈ മൈൽക്കുറ്റി കണ്ടുപിടിക്കാനുള്ള ശ്രമമായി. ഇതേ സമയം കേരളാ എക്‌സ്പ്രസ് ഇതുവഴി കടന്നുവരികയായിരുന്നു.

സുഹൃത്തുക്കൾ കേരളാ എക്‌സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഒരാളെ വിളിച്ച് ഇക്കാര്യം അറിയിച്ചു. വണ്ടി തിരുവല്ല എത്തിയപ്പോൾ ഇയാൾ ലോക്കോ പൈലറ്റിനെ നേരിട്ട് പോയി കാണുകയും ഈ മൈൽക്കുറ്റി അടുത്തതെത്തുമ്പോൾ ട്രെയിൻ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ട്രെയിൻ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് തന്നെ യുവാവിന്റെ കൂട്ടുകാർ സ്ഥലത്തെത്തുകയും ഇയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *