പശുക്കടത്ത് ആരോപിച്ച് കാസർകോട് യുവാക്കളെ മർദിച്ചതായി പരാതി; അക്രമിസംഘം വാഹനവും പശുക്കളെയും മോഷ്ടിച്ചു
കാസർകോട് ബദിയടുക്കയിൽ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ മർദിച്ചതായി പരാതി. പുത്തൂർ സ്വദേശികളാണ് മർദനത്തിന് ഇരയായത്. അക്രമി സംഘം പശുക്കളെയും പിക്കപ് വാനും തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
സംഭവത്തിൽ യുവാക്കൾ പോലീസിൽ പരാതി നൽകി. രണ്ട് പശുക്കളും ഒരു പശുക്കിടാവിനെയും വാഹനത്തിൽ കാസർകോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മർദനം.