യൂത്ത് കോൺഗ്രസ് ഹർത്താലിൽ വ്യാപക അക്രമം: വാഹനങ്ങൾ തടഞ്ഞു, കടകൾ അടപ്പിച്ചു; വ്യാപാരി വ്യവസായി നേതാവിനെ കടയ്ക്കുള്ളിലിട്ട് പൂട്ടി

  • 32
    Shares

രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. കടകൾ നിർബന്ധമായി അടപ്പിച്ചു. കൊയിലാണ്ടിയിൽ വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികൾ കടയ്ക്കുള്ളിലിട്ട് പൂട്ടി

പോലീസ് എത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഇടുക്കി രാജക്കാട് വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷം നടന്നു. എറണാകുളത്തെ വിവിധ സ്ഥലങ്ങളിലും സംഘർഷമുണ്ടായി. ജില്ലയിൽ പല ഭാഗത്തും വാഹനങ്ങൾ തടഞ്ഞു. കളമശ്ശേരിയിൽ മുട്ട വിൽപ്പനക്കാരന്റെ വാഹനം തടയുകയും വിൽപ്പനക്ക് കൊണ്ടുവന്ന മുട്ടകൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.

കരുനാഗപ്പള്ളിയിൽ ബസ് യാത്രക്കാരനെ ഹർത്താലനുകൂലികൾ മർദിച്ചു. മലപ്പുറത്ത് സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം നടന്നു. കോഴിക്കോട് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *