മോഹൻലാലിന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; താരസംഘടനക്ക് റീത്ത് വെച്ചു

  • 133
    Shares

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത സംഭവത്തിൽ സംഘടനയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചു.

അവളോടൊപ്പം ഞങ്ങളുമുണ്ട് എന്ന മുദ്രവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. താരസംഘടനക്ക് ആദരഞ്ജലികൾ എന്നെഴുതിയ ഫ്‌ളക്‌സും ഇവർ ഉയർത്തിയിരുന്നു. എ എം എം എയുടെ പ്രസിഡന്റ് മോഹൻലാൽ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ ചിത്രങ്ങൾ ഫ്‌ളക്‌സിൽ ആലേഖനം ചെയ്തിട്ടുണ്ട്.

മാർച്ചിന് ശേഷം മോഹൻലാലിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചു. ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണോ മോഹൻലാലിനെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദിച്ചു.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ സംഘടനയുടെ ഭാരവാഹികളായ മറ്റ് താരങ്ങളുടെ വീട്ടിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *