ബിജെപിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും രാജിവെച്ചു

Loading...
  • 50
    Shares

സംസ്ഥാന കമ്മിറ്റി നേതാക്കൾക്ക് പിന്നാലെ യുവമോർച്ച നേതാവും ബിജെപിയിൽ നിന്ന് രാജിവെച്ചു. യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിലാണ് രാജിവെച്ചത്. ഇന്ന് രാവിലെ നാല് സംസ്ഥാന നേതാക്കൾ ബിജെപിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബി സാമിന്റെ രാജിയും. മോദി പത്തനംതിട്ടയിൽ എത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്

ന്യൂനപക്ഷ ദളിത് വേട്ടയാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്ന് ആരോപിച്ചാണ് സിബി സാമിന്റെ രാജി. രാജി വെച്ചതോടെ സിബി സാം മാസങ്ങൾക്ക് മുമ്പേ യുവമോർച്ച നേതൃത്വത്തിൽ നിന്ന് മാറിയിരുന്നതായി ബിജെപി അവകാശപ്പെടുന്നു. ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയ കളികളിൽ അമർഷമുള്ളവർ ഓരോന്നായി പുറത്തുവരുന്നതാണ് കാണാനാകുന്നത്.

ഇന്ന് രാവിലെ സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാർ, ഉഴമലയ്ക്കൽ ജയകുമാർ, തെളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി സുരേന്ദ്രൻ മാസ്റ്റർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തി സിപിഎമ്മിലേക്ക് പോകുന്ന കാര്യം അറിയിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *