തലസ്ഥാനത്ത് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം; ആറ് പേർക്ക് പരുക്ക്

  • 14
    Shares

അഭിമന്യു കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി പേർക്ക് പരുക്കേറ്റു

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു അടക്കം ആറ് നേതാക്കൾക്ക് പരുക്കേറ്റിട്ടുണ്ട്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് തടയുകയും പിന്നീട് കണ്ണീർ വാതക പ്രയോഗവും ലാത്തി ചാർജും നടത്തുകയായിരുന്നു.

അമൽ എന്ന പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അമലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിനീഷ് എന്ന പ്രവർത്തകന്റെ കണ്ണിനും പരുക്കേറ്റിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *