24 ചുംബനങ്ങളുടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു; എന്നാൽ നീലചിത്രം പിടിച്ചാൽ പോരെയെന്ന് സോഷ്യൽ മീഡിയ

  • 46
    Shares

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചുംബന രംഗങ്ങൾ മാത്രം ചിത്രീകരിച്ച മേയ്ക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ തന്നെ വ്യാപകമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ വിമർശനങ്ങൾക്ക് രൂക്ഷത വർധിച്ചിട്ടുണ്ട്. നീല ചിത്രത്തിന് സമാനമാണ് ഇതെന്നും ഇന്ത്യൻ സംസ്‌കാരത്തിന് ചേർന്ന രീതിയിൽ അല്ല സിനിമ പിടിച്ചിരിക്കുന്നതെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രവഹിക്കുന്നത്. എന്നാൽ സിനിമക്ക് പിന്തുണ അറിയിച്ചുവരുന്നവരും ഒട്ടും കുറവല്ല


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *