പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ആമിർ ഖാൻ; ഹോളിവുഡ് വിഖ്യാത ചിത്രത്തിന്റെ റീമേക്ക്

  • 32
    Shares

തന്റെ 54ാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ആമിർ ഖാൻ. ലാൽ സിംഗ് ചന്ദ എന്നാണ് ചിത്രത്തിന്റെ പേര്. ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നതെന്ന് ആമിർ അറിയിച്ചു

ഹോളിവുഡിലെ വിഖ്യാത ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിംഗ് ചന്ദ. ആറ് ഓസ്‌കാർ പുരസ്‌കാരം നേടിയ ഫോറസ്റ്റ് ഗമ്പിന് 25 വർഷങ്ങൾക്ക് ശേഷമാണ് ഹിന്ദിയിൽ റീമേക്ക് ഒരുങ്ങുന്നത്. ടോം ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയിൽ ആമിർ അവതരിപ്പിക്കുക

കഴിഞ്ഞ ആറ് മാസമായി ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു താനെന്ന് ആമിർ അറിയിച്ചു. ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. ചിത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിർ പ്രത്യേക ഡയറ്റിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *