മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചന് വിട; നടൻ കെ എൽ ആന്റണി അന്തരിച്ചു

  • 63
    Shares

പ്രശസ്ത നാടക-സിനിമാ നടൻ കെ എൽ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അച്ഛൻ കഥാപാത്രമായി എത്തിയതോടെയാണ് കെ എൽ ആന്റണി സിനിമാ ലോകത്ത് ശ്രദ്ധേയനായത്. ഫോർട്ട് കൊച്ചി സ്വദേശിയാണ്. ലീനയാണ് ഭാര്യ. അമ്പിളി, ലാസർ ഷൈൻ, നാൻസി എന്നിവർ മക്കളാണ്.

നാടക രംഗത്തെ കുലപതി പി ജെ ആന്റണിക്കൊപ്പമാണ് അമച്വര്‍ നാടകരംഗത്ത് എ എല്‍ ആന്റണി ചുവടുറപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമേ എഴുതുവെന്നതായിരുന്നു അദ്ദേഹത്തിന്റെ വാശി. സ്വന്തം ആശയ പ്രചാരണത്തിനായി കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കൊലക്കേസ് പ്രമേയമാക്കിയ ഇരുട്ടറ എന്ന നാടകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *