നിഷ്കളങ്കമായ ആ ചിരി ഇനിയില്ല; നടൻ കെടിസി അബ്ദുള്ള അന്തരിച്ചു
മലയാള സിനിമാ നാടക രംഗത്ത് നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ കെടിസി അബ്ദുള്ള അന്തരിച്ചു. കോഴിക്കോട് പിവിസി ആശുപത്രിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. 82 വയസ്സുള്ള അദ്ദേഹം കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് നാടകരംഗത്ത് നിന്നും അബ്ദുള്ള സിനിമയിലേക്ക് വരുന്നത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മൊഹബത്തിൽ കുഞ്ഞബ്ദുള്ള എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.