നടിക്ക് പിന്തുണയുമായി നൂറോളം സിനിമാ പ്രവർത്തകർ; അവൾ ധീരവനിത

  • 30
    Shares

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒരു കൂട്ടം സിനിമാ പ്രവർത്തകർ. ലൈംഗികാതിക്രമണത്തെ അതിജീവിച്ച സഹപ്രവർത്തകയ്ക്കുള്ള പിന്തുണ ഒരിക്കൽ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നതായി നൂറോളം ചലചിത്ര പ്രവർത്തകർ പ്രസ്താവനയിൽ അറിയിച്ചു. അവൾ ഇരയല്ലെന്നും ധീരവനിതയാണെന്നും ഇവർ പ്രസ്താവനയിലൂടെ അറിയിച്ചു

നടൻമാരായ വിനായകൻ, അലൻസിയർ, നടിമാരായ പദ്മപ്രിയ, പാർവതി, സരിത മഠത്തിൽ, രേവതി, അുമോൾ, സൃന്ദ, സംവിധായകരായ ആഷിക് അബു, രാജീവ് രവി, അൻവർ റഷീദ്, അമൽ നീരദ്, സമീർ താഹീർ, ദിലീഷ് പോത്തൻ, കമൽ, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവൻ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

ദിലീപിനെതിരെ നടി എഎംഎംഎക്ക് നൽകിയിരുന്ന പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. നടി പിന്നീട് ആക്രമിക്കപ്പെടുകയും പൊതുജനം സംഘടനക്കെതിരെ തിരിയുകയും ചെയ്ത സാഹചര്യത്തിൽ മുഖം രക്ഷിക്കാനാണ് ദിലീപിനെ എഎംഎംഎ പുറത്താക്കിയത്. ഇപ്പോൾ നിരുപാധികം തിരിച്ചെടുത്തതിലൂടെ എഎംഎംഎ എന്താണെന്ന് വ്യക്തമായതായും ഇവർ പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *