പാർവതിക്കെതിരെ നടന്നത് ആസൂത്രിത നീക്കം; സിനിമയിലെ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ കുറ്റാരോപിതനായ നടൻ

  • 62
    Shares

സിനിമാ നടി പാർവതിക്കെതിരെ അടുത്ത കാലത്ത് നടന്നത് ആസൂത്രിത അക്രമമായിരുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നയായിരുന്നു പാർവതിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അക്രമണം നടന്നത്.

ഫാൻസുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസം നടത്തുകയാണ്. ഫാൻസ് അസോസിയേഷൻ എന്നു പറഞ്ഞു നടക്കുന്ന ക്രിമിനൽ കൂട്ടത്തിനെതിരെ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്ന് ആഷിഖ് അബു കുറ്റപ്പെടുത്തി.

സിനിമയിലെ എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റരോപിതനായ നടനാണ്. മോഹൻലാലിനെ മറയാക്കിയാണ് ഓരോ കാര്യങ്ങളും അയാൾ ചെയ്യുന്നതെന്നും ആഷിഖ് അബു ആരോപിച്ചു

നേരത്തെ ദിലിപിനെതിരെ മന്ത്രി ജി സുധാകരനും രംഗത്തുവന്നിരുന്നു. ദിലീപ് അഹങ്കാരിയാണെന്നും അയാളെ കുറിച്ച് ഒരിക്കലും നല്ല അഭിപ്രായമുണ്ടായിട്ടില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *