വരത്തനിൽ കണ്ടത് ഇതേ ഫഹദിനെയാണോ; ഞാൻ പ്രകാശൻ ട്രെയിലർ കണ്ട് വണ്ടറടിച്ച് ഐശ്വര്യ ലക്ഷ്മി
സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും ഒരുമിക്കുന്ന ഞാൻ പ്രകാശന്റെ ട്രെയിലറിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകിയത്. ടിപ്പിക്കൽ മലയാളി ചെറുപ്പക്കാരനായുള്ള ഫഹദിന്റെ അനായാസ അഭിനയമാണ് ട്രെയിലറിൽ കാണാനാകുന്നത്. ഫഹദിന്റെ അഭിനയം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മിയും. വരത്തനിൽ ഫഹദിന്റെ നായികയായിരുന്നു ഐശ്വര്യ
ഇൻസ്റ്റഗ്രാമിലാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം. വരത്തനിൽ താൻ കണ്ട ഫഹദ് തന്നെയാണോ ഇതെന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം.