സിനിമാ രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ സ്ത്രീകൾക്ക് മനോധൈര്യം വേണമെന്ന് അമലാ പോൾ

  • 7
    Shares

സിനിമാ രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ സ്ത്രീകൾക്ക് മനോബലം അത്യാവശ്യമാണെന്ന് നടി അമലാ പോൾ. തക്ക സമയത്ത് പ്രതികരിക്കാനുള്ള ധൈര്യമില്ലാത്തതാണ് ചൂഷണം നേരിടേണ്ടി വരുന്നത്. ഏതു മേഖലയിൽ ആയാലും ദുർബലരായി പോയാൽ പെൺകുട്ടികൾ പലതരം ചൂഷണങ്ങൾക്ക് വിധേയരാകേണ്ടി വരുമെന്നും അമലാ പോൾ പറഞ്ഞു

നാനക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വാക്കുകൾ. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് പെൺകുട്ടിക്ക് വേണ്ടത്. തന്റെ കാര്യത്തിൽ സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു

ഗോസിപ്പുകൾ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. അവയെ മാറ്റിനിർത്താനാകില്ല. തൊട്ടാവാടികൾക്കും ദുർബല മനസ്‌കർക്കും പറഞ്ഞിട്ടുള്ളതല്ല സിനിമയെന്നും അമലാ പോൾ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *