മീ ടു വെളിപ്പെടുത്തലുമായി അമലാ പോളും; ആരോപണം സംവിധായകൻ സുസി ഗണേശനെതിരെ

  • 16
    Shares

സംവിധായകൻ സുസി ഗണേശനെതിരെ ലൈംഗിക പീഡനാരോപണവുമായി നടി അമലാ പോൾ. ലീന മണിമേഖല നേരത്തെ സുസി തന്നെ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമലാ പോളിന്റെയും വെളിപ്പെടുത്തൽ

സുസി അത്തരക്കാരൻ തന്നെയാണെന്നും തിരുട്ടുപയലേ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനിടയിൽ തന്നോടും ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയിട്ടുണ്ടെന്നും അമലാ പോൾ ട്വീറ്ററിൽ കുറിച്ചു. ഷൂട്ടിംഗ് സമയത്ത് മോശമായി ശരീരത്തിൽ സ്പർശിച്ചു. പല വമ്പൻ ഓഫറുകളും മുന്നിൽ വെച്ചുവെന്നും അമലാ പോൾ പറയുന്നു.

ലീന മണിമേഖലയുടെ ആരോപണം വെറും പച്ചക്കള്ളമാണെന്നും മാനനഷ്ടക്കേസ് നൽകുമെന്നും സുസി ഗണേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമലാ പോളിന്റെ വെളിപ്പെടുത്തൽ


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *