മത്സരിക്കാനാഗ്രഹിച്ച പാര്‍വതിയെ സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിച്ചു; ആരോപണവുമായി ഡബ്ല്യു സി സി

  • 24
    Shares

മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ എ എം എം എക്കെതിരെ വീണ്ടും വനിതാ സംഘടനയായ ഡബ്ല്യു സി സി. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് വിമൺ ഇൻ കലക്ടീവ് സിനിമ ആരോപിച്ചു.

പാർവതിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സമ്മർദം ചെലുത്തി പിൻമാറ്റുകയായിരുന്നു. വിദേശത്തുള്ളതിനാൽ ഭാരവാഹികളായി മത്സരിക്കാനാകില്ലെന്ന് പറഞ്ഞു. പലരുടെയും നോമിനികളാണ് ഇത്തവണ ജയിച്ചെത്തിയത്. സംഘടനയുടെ നിലപാടുകൾ സംശയാസ്പദമാണെന്നും ഡബ്ല്യു സി സി ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ എ എം എം എയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജി വെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവരാണ് രാജി വെച്ചത്. ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡബ്ല്യു സി സി അംഗങ്ങളായ രേവതി, പാർവതി, പത്മപ്രിയ എന്നിവർ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനക്ക് കത്ത് നൽകിയിരുന്നു. ഇതിന് സംഘടന ഇതുവരെ മറുപടി നൽകിയിട്ടില്ല

ദിലീപ്, ഡബ്ല്യു സി സി, നടി, അമ്മNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *