തെരഞ്ഞെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യം; മകൾ വേദിയിൽ മുഖം മറച്ചെത്തിയ സംഭവത്തിൽ മറ്റൊരു ചിത്രസഹിതം വിശദീകരണവുമായി എ ആർ റഹ്മാൻ

  • 155
    Shares

ഓസ്‌കാർ പുരസ്‌കാരത്തിന് അർഹനാക്കിയ സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ മകൾ ഖദീജ മുഖം മറച്ച് എത്തിയ സംഭവത്തിൽ വിശദീകരണവുമായി സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ. ഭാര്യയുടെയും മക്കളുടെയും മറ്റൊരു ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് റഹ്മാൻ വിശദീകരണം നൽകുന്നത്. freedom to choose എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

ഭാര്യ സൈറ, മക്കളായ ഖദീജ, റഹീമ എന്നിവർ നിത അംബാനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് റഹ്മാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകൾ റഹീമയാകട്ടെ യാതൊരു മത അടയാളങ്ങളുമില്ലാതെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ ചിത്രത്തിലും ഖദീജ കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്

വസ്ത്രം തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണെന്ന് പറയുകയാണ് റഹ്മാൻ ഇതിലൂടെ. ആരുടെയും നിർബന്ധപ്രകാരമല്ല താൻ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജയും വ്യക്തമാക്കിയിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *